ഏതൊരു മനുഷ്യനും ജന്മസിദ്ധമായ കഴിവാണ് കൗതുകം.,, ഉദാഹരണത്തിന് .. നിങ്ങളുടെ വീട്ടിൽ ഒരു പൊതി ഇരിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ളിൽ എന്താണ് എന്നുള്ള സംശയം എപ്പോഴും ഉണ്ടാവുo എന്ന് മാത്രമല്ല പൊതിയഴിച്ച് നോക്കിയിരിക്കും. മനുഷ്യരാശിയെ മുഴുവൻ മുന്നോട്ട് നയിക്കുന്നത് ഈ കൗതുകമാണ്.
#ഇനി ടിഷ്യൂ പേപ്പറിലേക്ക് വരാം
സൂഷ്മ ജീവികളും വയറസുകളും മണ്ണും മരവും ഭൂമിയും സൂര്യനും ഗ്രഹങ്ങളും മുതൽ കോടാനുകോടി നക്ഷത്രങ്ങൾ വരെ (ലിസ്റ്റ് തീരില്ല) നിർമ്മിച്ചിരിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ഈ ചോദ്യങ്ങളെല്ലാം വന്ന് അവസാനിക്കുന്നത്.... ഒരു ഉത്തരത്തിലാണ് ... ആറ്റം
പക്ഷെ ചോദ്യം തീരില്ല ആറ്റം നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്... എങ്ങനെയാണ് അതിന്റെ ഘടന? അതു കൊണ്ടു തന്നെ ധാരാളം ആളുകൾ ആറ്റത്തെ പറ്റി പഠിച്ചു....
ആറ്റത്തെ പറ്റി പഠിക്കാനുള്ള എളുപ്പ മാർഗ്ഗം അത് തുറന്നു നോക്കുക തന്നെയാണല്ലോ... കുട്ടികൾ കളിപ്പാട്ടത്തിനകത്ത് എന്താണെന്നറിയാൻ അത് പൊട്ടിച്ചു നോക്കുകയാണല്ലോ ചെയ്യാറ്..
#ആറ്റം
തലമുടിനാരിനെ ഒരു ലക്ഷമായി നെടുകെ മുറിച്ചാൽ കിട്ടുന്ന ഒന്നിൽ ഓരോരോ ആറ്റം വീതം അടുക്കി വെച്ചിട്ടാവും ഉണ്ടാവുക.
അതിലെ ഒന്നിനെ മുറിക്കാൻ എളുപ്പം ,അത് തല്ലി പൊട്ടിച്ച് നോക്കുക എന്നുള്ളയാണല്ലോ... റുതർ ഫോർഡ് (Ernest Rutherford )എന്ന ശാസ്ത്രജ്ഞനും ചെയ്തത് ഇതു തന്നെയാണ്... സ്വർണ തകിടെടുത്തിട്ട് അതിലേക്ക് ഹീലിയം ന്യൂക്ലിയസ് (റുതർഫോഡ് അതിനെ വിളിച്ചത് ആൽഫ കണങ്ങൾ Alpha particles എന്നാണ് ) വളരെ വേഗത്തിൽ ഇടിപ്പിച്ചു... എന്നാൽ ആറ്റം തകർന്നില്ല പക്ഷെ ലക്ഷക്കണക്കിന് ഹീലിയം ന്യൂക്ലിയസ് സ്വർണ തകിടിലേക്ക് അയച്ചതിൽ ഒന്നോ രണ്ടോ എണ്ണം തിരിച്ച് എറിഞ്ഞയാൾക്ക് നേരേ വരുന്നു... (ഇവിടെ എറിഞ്ഞയാൾ യുറേനിയം ആയിരുന്നു)
വളരെ പ്രശസ്തമായ ഈ പരീക്ഷണത്തെ പറ്റി (Alpha particles scattering experiment) റുതർഫോഡ് തന്നെ പറഞ്ഞതാണ്...ടിഷ്യു പേപ്പറിലേക്ക് തുരുതുരാ വെടിവെയ്ക്കുമ്പോൾ വെടിയുണ്ട തെറിച്ച് വരുന്നതിന് സമാനമാണെന്!!!("It was as incredible as if you fired a 15-inch shell at a piece of tissue paper and it came back at you! ")
രസകരമായ കാര്യം ഇതല്ല ... ബാക്കിയുള്ള ഹീലിയം ആറ്റങ്ങൾ കടന്നു പോയി എന്നുള്ളതാണ്.. എന്നു പറഞ്ഞാൽ, ആറ്റത്തിന്റെ കൂടുതൽ ഭാഗത്തും ഒന്നും ഇല്ല.. ശൂന്യമാണ്.. അതായത് 99.999% ആറ്റത്തിന്റെ ഭാഗവും ശുന്യമാണ് .
ഇനി ഹീലിയം ആറ്റംതിരിച്ചു വന്നയിടത്ത് ന്യൂക്ലിയസ് എന്ന ഭാഗം ഉണ്ടെന്നും അത് വളരെ ചെറുതുമാണ്.. ആറ്റത്തിന്റെ വലുപ്പം വെച്ച് നോക്കുമ്പോൾ...
ഉദാഹരണത്തിന് ആറ്റത്തിന് ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വലുപ്പം ഉണ്ടെങ്കിൽ.,,, ന്യൂക്ലിയസിന് ഒരു നെല്ലിക്കായുടെ വലുപ്പമേ ഉള്ളു !!... മറ്റൊരുദാഹരണം പറഞ്ഞാൽ നിങ്ങളുടെ ശരീരത്തിലെ ആറ്റങ്ങളിലെ ശൂന്യ സ്ഥലം മുഴുവൻ മാറ്റിയാൽ നിങ്ങൾക്ക് ഒരു തരി മണ്ണിന്റെ വലിപ്പമേ കാണൂ!
#ചില സത്യങ്ങൾ
അപ്പോൾ നിങ്ങളും ഞാനും ഈ പ്രപഞ്ചവും 99% ശൂന്യമാണെന്ന് മനസിലായല്ലോ.... അങ്ങനെയാണേൽ നമ്മൾ ഒന്നിനേയും യഥാർഥത്തിൽ സ്പർശിയ്ക്കുന്നില്ല... പിന്നെ എന്താണ് സംഭവിയ്ക്കുന്നത്?... ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളാണ് ഇതിനു പിന്നിൽ.
#സ്പർശനം
നാം ഒരു വസ്തുവിൽ സ്പർശിക്കുമ്പോൾ ... ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ മൊബൈൽ കയ്യിലെടുക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കയ്യിലെ ഇലക്ട്രോണുകളും മൊബൈലിലെ ഇലക്ട്രോണുകളും തമ്മിലുള്ള വികർഷണമാണ്.. സ്പർശനമായി അനുഭവിക്കുന്നത്... ഇത്രയും ചെറുതും ശൂന്യവുമായ ആറ്റമാണ് സൂര്യനിൽ നിന്നും ഊർജം പ്രദാനം ചെയ്യുന്നതും... ലോകത്തെ മുഴുവൻ ഞെട്ടിച്ച ആറ്റം ബോംബിനും പിന്നിൽ !
#വട്ടാണല്ലേ.,, എന്ന കമന്റിടുന്നതിന് മുൻപ്
ഈ ശൂന്യതയെ പറ്റി ആദ്യം അറിയുന്ന ആർക്കും ,ആദ്യം പറഞ്ഞ കൗതുകം ഉണ്ടാവും.... എന്നാലും ഈ ശൂന്യത എങ്ങനെ വന്നു? ഈ കൗതുകത്തിന്റെ ഉത്തരം... ലോകം തന്നെ മാറ്റി മറിച്ച വലിയ ഒരു ശാസ്ത്ര ശാഖയാണ്.,,,ക്വാണ്ടം ഭൗതികത (Quantum mechanics) മറ്റൊരു ബ്ലോഗിൽ അതിനപറ്റി പ്രസ്താവിക്കാം
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പക്ഷാന്തരങ്ങളും കുറിയ്ക്കുമല്ലോ...
Nice.. Expecting the next blog soon
ReplyDelete😍😍thank you
DeleteGreat.. The way you presenting the content is outstanding...U really 've a bright future😊..wud love to read the next blog soon..Quantum mechanics sherikum onnu padikanam🤭💞
ReplyDeleteThank you
Deleteകൊള്ളാം... നല്ല എഴുത്ത്.
ReplyDeleteThank you
Delete👍
ReplyDeleteSimple and interesting explanation....awaits more
ReplyDeleteReally great👌👌 ...eniyum thudaratte....👌👏👍👍
ReplyDeleteThanks
Delete👌👍
ReplyDeletethanks
DeleteInteresting one broo😍....waiting4 the next one soon💖
ReplyDeleteReally good 👌
ReplyDeleteChunkeee
ReplyDeleteInfinity 😍
DeleteVery good narration.
ReplyDeleteThanks
DeleteGreat effort and really good narration. It is a great skill to narrate scientific facts like a story.
ReplyDelete