Skip to main content

*ഭൗതിക ശാസ്ത്രത്തിന്റെ ചങ്ങായി*


കൃത്യമായി ഡേറ്റ് ഓർമയില്ല ഭൗതിക ശാസ്ത്രം പഠിക്കുന്ന എന്റെ സുഹൃത് എന്നെ ഫോൺ വിളിക്കുമ്പോൾ ഏതോ ഏടാകൂട ഡൗട്ട് ആകുമെന്ന് കരുതിയാണ് ഫോൺ എടുത്തത് ഒപ്പം ആവശ്യമുള്ള പുസ്തകങ്ങളും കയ്യെത്തുന്ന ദൂരത്തേക്ക് എടുത്ത് വെച്ചു... സംഭവം സംശയം തന്നെ... ചന്ദ്രഗ്രഹണ സമയത്ത് ആഹാരം കഴിക്കാൻ പാടില്ല എന്ന് അമ്മ പറഞ്ഞത്രേ... അതാണ് പ്രശ്നം. അന്നം മുട്ടി ... ആഹാരം കഴിക്കാതിരിക്കാൻ സുഹൃത്തിനാവില്ല, കോളേജ്... ക്യാന്റീൻ... ആയി കഴിയുന്ന ആളല്ലേ... അടുത്ത സംശയം ചന്ദ്രനെ പാമ്പ് വിഴുങ്ങുന്നതാണ് ചന്ദ്ര ഗ്രഹണo. സൂര്യനെ പാമ്പ് വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം ...
ഈ പറഞ്ഞതിലൊക്കെ കുറച്ച് സത്യമുണ്ട്... But.. Not exactly... കുറച്ച് ജ്യോതിശാസ്ത്രം(Astronomy not astrology) കൂടി ചിന്തിക്കണം എന്ന് മാത്രം....
വർഷങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി ഗ്രഹണങ്ങൾ പ്രവചിച്ചിരുന്നത് രാഹു കേതു എന്നിവയുടെ സ്ഥാനങ്ങൾ നിർണയിച്ചാണ്... എന്താണ് രാഹു കേതു? ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഭൂമിയെ ചന്ദ്രനും സൂര്യനും ചുറ്റുന്നതായി തോന്നുകയും ഇവയുടെ സഞ്ചാര പാതകൾ തമ്മിൽ പരസ്പരം 5.8 ഡിഗ്രി ചരിവുണ്ട്. ഈ ചരിവു മൂലം ഈ പാതകൾ തമ്മിൽ പരസ്പരം മുറിച്ചു കടക്കുകയും ആ സാങ്കൽപിക ബിന്ദുക്കളെ രാഹു കേതു എന്നും പറയുന്നു... കൃത്യമായി പറഞ്ഞാൽ classical mechanics ലെ rigid body dynamics ലെ node and anti nodes പോലെ( but not exactly  )
.ഈ പോയിന്റുകളിൽ സൂര്യനും ചന്ദ്രനും വന്നാൽ സൂര്യഗ്രഹണവും ഈ പോയിൻറുകൾക്കിടയിൽ ഭൂമി വന്നാൽ ചന്ദ്രഗ്രഹണവും സംഭവിക്കും...... ഈ സംഭവം വളരെ പഴക്കമുള്ള ജ്യോതിശാസ്ത്രത്തിൽ പറഞ്ഞിരിയ്ക്കുന്നതാണേ....
രാഹുവിനെ സർപ്പം എന്നും പറയാറുണ്ട് ഈ പറച്ചിലാവും പാമ്പ് വിഴുങ്ങുന്നു എന്ന് പറയുന്നതിനു പിന്നിൽ.
എന്നാൽ ഈ സമയത്ത് ആഹാരം കഴിയ്ക്കരുത് എന്ന് പറയുന്നതിനും ഇതു വരെ ശാസ്ത്രീയ അടിത്തറയില്ല (പണ്ടു കുട്ടികൾക്ക് ചന്ദ്രനിൽ വെള്ളമില്ല എന്ന് പറഞ്ഞു കൊടുത്തതിന്റെ പിറ്റേന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തി അതിൽ പിന്നെ 'ഇതുവരെ കണ്ടെത്തിയിട്ടില്ല' 'ഇതു വരെ ശാസ്ത്രീയ അടിത്തറയില്ല' എന്ന് പറഞ്ഞ് മുൻകൂറായി ജാമ്യമെടുക്കും). ഇത്തരത്തിലുള്ള എല്ലാ ആശങ്കകളും മാറ്റി വെച്ച് നമുക്ക് ഈ ഗ്രഹണത്തെ വരവേൽക്കാം.
ശ്രീ ഗംഗാധരൻ വെള്ളൂർ ഇതിനെ പറ്റി മാതൃഭൂമി പത്രത്തിൽ എഴുതിയതു കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.. ആ ലേഖനവും പങ്കു വെയ്ക്കുന്നു.... ജോതിഷത്തെ വിശ്വാസമല്ലാതെ.... ദോഷങ്ങൾ തരുന്ന കല്യാണം മുടക്കുന്ന ഒന്നല്ലാതെ ശാസ്ത്രമായി കാണുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ....

ഈ ഗ്രഹണത്തിന്റെ മറ്റൊരു പ്രത്യേകത annular ring eclipse ആയതു കൊണ്ട് ഐൻസ്റ്റീന്റെ General theory of relativity യുടെ Space time curvature കാണാൻ കഴിയുമെന്നുള്ളതാണ് ..
അതായത് ചന്ദ്രനു ചുറ്റും പ്രകാശം വളഞ്ഞു സഞ്ചരിക്കുന്നത് കാണാം..... (പിണ്ഡം (mass) ഇല്ലാത്ത പ്രകാശത്തെ ചന്ദ്രന് ആകർഷിക്കുകയല്ല ചെയ്യുന്നത് ചന്ദ്രന് ചുറ്റുമുള്ള Space time curve ചെയ്യുകയാണ് ചെയ്യുന്നത്)
ഈ മനോഹര ദൃശ്യ വിരുന്ന് നമുക്കെല്ലാവർക്കും ആസ്വദിക്കാം...
രഞ്ജിത്ത്

Comments

Popular posts from this blog

ടിഷ്യു പേപ്പർ (Into the atom)

ഏതൊരു മനുഷ്യനും ജന്മസിദ്ധമായ കഴിവാണ് കൗതുകം.,, ഉദാഹരണത്തിന് .. നിങ്ങളുടെ വീട്ടിൽ ഒരു പൊതി ഇരിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ളിൽ എന്താണ് എന്നുള്ള സംശയം എപ്പോഴും ഉണ്ടാവുo എന്ന് മാത്രമല്ല പൊതിയഴിച്ച് നോക്കിയിരിക്കും. മനുഷ്യരാശിയെ മുഴുവൻ മുന്നോട്ട് നയിക്കുന്നത് ഈ കൗതുകമാണ്. #ഇനി ടിഷ്യൂ പേപ്പറിലേക്ക് വരാം സൂഷ്മ ജീവികളും വയറസുകളും മണ്ണും മരവും ഭൂമിയും സൂര്യനും ഗ്രഹങ്ങളും മുതൽ കോടാനുകോടി നക്ഷത്രങ്ങൾ വരെ (ലിസ്റ്റ് തീരില്ല) നിർമ്മിച്ചിരിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ഈ ചോദ്യങ്ങളെല്ലാം വന്ന് അവസാനിക്കുന്നത്.... ഒരു ഉത്തരത്തിലാണ് ... ആറ്റം പക്ഷെ ചോദ്യം തീരില്ല ആറ്റം നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്... എങ്ങനെയാണ് അതിന്റെ ഘടന? അതു കൊണ്ടു തന്നെ  ധാരാളം ആളുകൾ ആറ്റത്തെ പറ്റി പഠിച്ചു.... ആറ്റത്തെ പറ്റി പഠിക്കാനുള്ള എളുപ്പ മാർഗ്ഗം അത് തുറന്നു നോക്കുക തന്നെയാണല്ലോ... കുട്ടികൾ കളിപ്പാട്ടത്തിനകത്ത് എന്താണെന്നറിയാൻ അത് പൊട്ടിച്ചു നോക്കുകയാണല്ലോ ചെയ്യാറ്.. #ആറ്റം തലമുടിനാരിനെ ഒരു ലക്ഷമായി നെടുകെ മുറിച്ചാൽ കിട്ടുന്ന ഒന്നിൽ ഓരോരോ ആറ്റം വീതം അടുക്കി വെച്ചിട്ടാവും ഉണ്ടാവുക. ...

Into the atom 2 (ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്)

ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്. ആറ്റത്തിലെ ഏറ്റവും വലിയ നിഗൂഢത അതിലെ 99.999% ശൂന്യമാണ് എന്നതാണെന്ന് കഴിഞ്ഞ ബ്ലോഗിൽ പ്രസ്താവിച്ചല്ലോ ( Into the atom 1 )..... കുറയധികo ആളുകൾക്കും .... ഈ ലോജിക്കിനോഡ് ചേരാൻ സാധിച്ചില്ല. അതിന് കാരണം ഇതേ കാര്യം പറഞ്ഞ റുതർ ഫോഡുo വ്യക്തമാക്കിയില്ല എന്നതുകൊണ്ടാണ്. #ജാമ്യം   ക്വാണ്ടം ഭൗതികതയിൽ നോബേൽ സമ്മാനം നേടിയ Richard feynman പോലും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിനു പോലും ക്വാണ്ടം ഭൗതികത പൂർണമായി മനസിലായിട്ടില്ല എന്നാണ് ... പിന്നെ പറയണോ എന്റെ കാര്യം! # കുറച്ച് ചരിത്രം ജർമ്മനിയിലെ ചില എൻജിനീയർമാർ വൈദ്യുത ബൾബിന്റെ കാര്യക്ഷമത കൂട്ടുന്നതിന് അന്നത്തെ ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞനായ Max Plank നെ സമീപിയ്ക്കുന്നു... സാധാരണ ഒരു ബൾബിൽ കുറച്ച് വൈദ്യുതി കൊടുക്കുമ്പോൾ അത് ചുവപ്പ് നിറവും വൈദ്യുതിയുടെ അളവ് കൂട്ടുന്നതിനനുസരിച്ച് ഓറഞ്ച്, മഞ്ഞ, മഞ്ഞ കലർന്ന വെള്ള എന്നിങ്ങനെയാണ് നിറം ഉണ്ടാവുന്നത് ,,,, പക്ഷെ ഒരിക്കലും ഒരു ഫിലമന്റ് ബൾബ് നീലയൊ വൈലറ്റോ നിറങ്ങൾ നൽകുന്നില്ല.,,,, ഇത് നിങ്ങളുടെ വാഹനത്തിലെ ബൾബ് നിരീക്ഷിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നം മനസിലാവും.....

ചില സ്ഥിത വൈദ്യുത ചിന്തകൾ (Some static electricity thoughts)..

സ്ഥിത വൈദ്യുതി എന്ന പാഠഭാഗം 8 ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആമുഖം എന്ന നിലയിൽ ആകര്ഷണത്തിലും വികര്ഷണത്തിലും ചാർജിന്റെ പങ്ക് കുട്ടികൾക്ക് വിശദീകരിച്ചത്...പൊടുന്നനെ ഒരു വിരുതൻ്റെ ചോദ്യം " സാറേ അങ്ങനെ ആണേൽ ഈ ചാർജുകൾ തന്നെ ആണോ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം കാന്തമാവുന്ന വൈദ്യുതകാന്തികതക്കും  (electromagnets) കാരണം " ഐ ആം ട്രാപ്പ്ഡ് .... ഉത്തരം ഒരല്പം കോംപ്ലിക്കേറ്റഡ് ആണ്...കാരണം, ഇതിന്റെ ഉത്തരം സാക്ഷാൽ ഐൻസ്റ്റീൻ ൻറെ റിലേറ്റിവിറ്റിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു...അത് ഒരു 8)൦  ക്ലാസ്സുകാരന് വിശദീകരിക്കുന്നെ എങ്ങനെ...വിശദീകരിച്ചാൽ തന്നെ മനസിലാവുമോ എന്നൊക്കെ ഉള്ള സംശയം നിലനിൽക്കയും.... വിശദീകരിച്ചു തുടങ്ങി... തീർച്ചയായും, ഇതേ ചാർജുകൾ തന്നെയാണ് അവിടെ കാന്തിക വസ്തുക്കളെ  ആകർഷിക്കുന്നത്..പക്ഷെ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം എന്താ ഇങ്ങനെ...അതിന്റെ കാരണം ഈ പ്രതിഭാസം കണ്ടെത്തിയ സർ  Christian Ørsted നു പോലും   അറിയില്ലാരുന്നു...ഇനി കാര്യത്തിലേക്ക് കടക്കാം... #കാര്യം. Einstein ൻറെ  ആപേക്ഷിക സിദ്ധാന്തം   അനുസരിച്,  പ്ര...