Skip to main content

ചിത്രശലഭത്തിന്റെ ദശാവതാരം

                                           ചിത്രശലഭത്തിന്റെ ദശാവതാരം
                7 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കമലഹാസന്റെ ദശാവതാരം #Dasavathaaram റിലീസ് ചെയ്യുന്നത്. ശാസ്ത്ര കൗതുകത്തോടെ അന്ന് ആ സിനിമ കണ്ടുവെങ്കിലും ഡിഗ്രി തലത്തിലെത്തിയപ്പോഴാണ് Dr sharmila teacher Sharmila Puthiyapurayil ദശാവതാരത്തിന്റെ സൂഷ്മവും മനോഹരവുമായ മറ്റൊരു തലം പരിചയപ്പെടുത്തുന്നത്. പിന്നീട് സിനിമ കണ്ടപ്പോൾ ഭൗതികശാസ്ത്രത്തിനെ മനോഹരമായി കമലഹാസൻ ഉപയോഗിച്ചിരിക്കുന്നത് കാണുവാൻ കഴിഞ്ഞത്.

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ 12ആം നൂറ്റാണ്ടിലെ രംഗരാജാനംബിയും (പഴയ കമലഹാസൻ ) വിഷ്ണു വിഗ്രഹവും കടലിൽ പതിപ്പിക്കുകയും, പിന്നീട് ഈ സംഭവവും 2004ലെ സുനാമി യുമായി chaos theory യുടെ പിന്ബലത്താൽ ബന്ധമുണ്ടെന്ന് ഗോവിന്ദ് പറയുന്നു.

**എന്താണ് chaos theory ?***
Behind every complexity there is a symmetry എന്ന് വേഗത്തിൽ പറയാമെങ്കിലും, chaos theory പരിചയപെടുത്തുവാൻ Lorentz (https://en.wikipedia.org/wiki/Edward_Norton_Lorenz) എന്ന ശാസ്ത്രഞൻ കൊണ്ടുവന്നതാണ് #butterfly effect. ചിത്രശലഭത്തിന്റെ ചിറകടി ഒരു വലിയ കൊടുംകാറ്റായ് മാറാം എന്നതാണ് butterfly effect. ദശാവതാരം തുങ്ങുമ്പോൾ മുതൽ സ്‌ക്രീനിനെ അലോസരപെടുതുന്നുന്ന വിധത്തിൽ ചിത്രശലഭങ്ങൾ പറക്കുന്നത് ഇതു ഓര്മിപ്പിക്ക്കുവാനാവാം. വിഷ്ണു വിഗ്രഹം സമുദ്രത്തിൽ പതിച്ചപ്പോൾ ഉണ്ടായ ചെറിയ മാറ്റം വലിയ സുനാമിയായി പരിണമിച്ചതാകാം എന്നും ഇവയെല്ലാം pre determined അഥവാ മുൻപ് ആരോ നിശ്ചയിച് ഉറപ്പിച്ചതാവാം എന്നും കമലഹാസൻ പറയുന്നു.
**Links**
Chaos theory യുടെ മറ്റൊരു സവിശേഷതയാണ് links (ബന്ധങ്ങൾ ). രംഗരാജാനംബിയെ (old Kamal Haasan) കുട്ടി കല്ലെറിയുമ്പോഴും ഗോവിന്ദ നെ (new Kamal Haasan(scientist))സെക്യൂരിറ്റി ഷൂട്ട്‌ ചെയ്യുമ്പോൾ ഭിത്തിയിൽ തട്ടിയുണ്ടാകുന്ന മുറിവും തമ്മിൽ എന്നോ എവിടെയോ ഒരു ലിങ്ക് കണ്ടെത്താൻ കമലഹാസൻ ശ്രമിക്കുന്നിലേ... രണ്ടു മുറിവും വിഷ്ണു വിഗ്രഹത്തിന്റെ നെറ്റിത്തടത്തിലെ കുറിയോട് സാദൃശ്യം ഉണ്ട്.(see the picture)
#Chaos theory പൂർണമായും mathematically proved ആണ്, എന്നാൽ അവ എത്ര നമ്മുടെ പ്രപഞ്ചത്തെ സ്വാധീനിക്കുന്നു ആല്ലെങ്ക്കിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തുന്നതുവരെ ഈ മനോഹരമായ സങ്കീർണതയെ ദൈവം എന്നു പറഞ്ഞേ മതിയാകു.

ഗോവിന്ദരാജയും രംഗരാജാനംബിയും തമ്മിലുള്ള ബന്ധം (links ) നേരത്തെ വ്യക്തമാക്കിയല്ലോ എന്നാൽ ഗോവിന്ദരാജ എന്തുകൊണ്ട് നിരീശ്വരവാദിയായി പോയി. ഒരുപക്ഷെ സമുദ്രത്തിൽ മുങ്ങി താഴ്ന്നപ്പോൾ അദ്ദേഹത്തിന് ദൈവമില്ലന്ന് അതുമല്ലെങ്കിൽ ജീവനുള്ള തന്റെ അച്ഛന് കർമം ചെയ്ത മകന് തോന്നിയത് കൃത്യമായ mutation വഴി ഗോവിന്ദരാജയിൽ എത്തിച്ചേർന്നതാവാം.

****നാമറിയാതെ നമ്മെ നിയന്ത്രിക്കുന്ന ശക്തി *****
ഗോവിന്ദ് പോലുമറിയാതെയാണ് അദ്ദേഹം തന്റെ virus മായി ഇന്ത്യയിലെത്തുന്നത്. അവിടെയും സോഡിയം ക്ലോറൈഡ് (NaCl) അന്വേഷിച് കടപ്പുറത്തു എത്തുന്ന അദ്ദേഹം കൃത്യമായി ഭൂമിയിൽ സുനാമി ഉണ്ടാകുന്നിടത്തു എത്തിച്ചേരുന്നു!!!!!! (കഥയിൽ ചോദ്യമില്ല ). അവിടെവെച്ചു കൃത്യം സുനാമിക്ക് മിനുട്ടുകൾ മുൻപ് ഫ്‌ളച്ചർ (വില്ലൻ) virus വിഴുങ്ങുന്നു, കോടിക്കണക്കിനു ആളുകൾ മരിക്കേണ്ടതിനു പകരം ആയിരക്കണക്കിനു ആളുകൾ മരിക്കുന്നു. ഇതൊക്കെ പോസ്സിബിൾ ആണോ എന്നാണ് ചോദ്യമെങ്കിൽ theoretically അതെ എന്ന് പറയേണ്ടിവരും!!!!!. കാരണം chaos theory ഗണിതപരമായി ശരിയാണല്ലോ.
പലപ്പോഴും പ്രപഞ്ചത്തിന്റെ ഗതി എവിടേക് എന്ന് ഭൗതുകശാസ്ത്രജ്ഞാർക്കു കൃത്യമായി പ്രവചിക്കാൻ കഴിയാത്തതും ഇതിന്റെ സങ്കീർണതകൊണ്ട് തന്നെയാണ്.


****മുൻനിര്ണയം **** Predetermination 
ചിത്രത്തിൽ ഉടനീളം കണ്ടെത്താവുന്ന ഒന്നാണ് Predetermination .
1.ഗോവിന്ദ് സുനാമിയിൽ നിന്ന് രക്ഷനേടണമെങ്കിൽ ജപ്പാന്കാരന്റെ സഹായം അനിവാര്യമാണ്. (ഇന്ത്യക്കാർക്ക് അന്നുവരേ സുനാമിയെ അത്ര പരിചയമില്ലലോ). ജപ്പാന്കാരൻ അവിടെ വരണമെങ്കിൽ അയാളുടെ സഹോദരി മരിക്കണം. അതായത് ആ മരണം മുൻനിശ്ചയിച്ചതാവണം. !!!!
2.ഗോവിന്ദ് തന്റെ virus താൻപോലുമറിയാതെ സുഹൃത്ത് നാട്ടിലേക്കയക്കുന്ന അതെ കവറിൽ ഇട്ടുവെക്കുന്നതും, അത് ഇന്ത്യയിൽ എത്തുന്നതും pre determined അല്ലേ ...
3. 12 നൂറ്റാണ്ടുകൾക്ക് ശേഷം virus കണ്ടെത്തുമെന്നും അത് ലോകത്തെതന്നെ ഇല്ലാതാകുമെന്നും അറിഞ്ഞു വിഷ്ണു വിഗ്രഹം സമുദ്രത്തിൽ എത്തുന്നു. ഇവയൊക്കെ ആരാണ് മുൻനിര്ണയിച്ചത്?
*ഇനി ദൈവം ഉണ്ടോ ???*
ഇതിനുള്ള ഉത്തരം അവസാനം കമലഹാസൻ നൽകുന്നുണ്ട് "ദൈവം ഇല്ല എന്നല്ല, ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ".
ശ്രീ Vaisakhan Thampi നൽകിയ ഉത്തരമാകും ഇതിന് ഉചിതം. ഒരു കാർ പരിഗണിച്ചാൽ, അത് ഒരു സന്ഗീർണത നിറഞ്ഞ ഉപകരണമാണ്, എങ്കിൽ അത് നിര്മിച്ചയാൾ അല്ലെങ്കിൽ സൃഷ്ടാവ് അതായത് മനുഷ്യൻ കാറിനേക്കാൾ സങ്കീർണത (complex ) നിറഞ്ഞയാളാവണം. അപ്പോൾ മനുഷ്യനെ സൃഷ്ടിച്ചയാളോ? അതിനേക്കാൾ സന്ഗീർണത നിറഞ്ഞതാവണം.ആ സൃഷ്ടാവിനേ സൃഷ്ടിച്ചയാള് അതിനേക്കാൾ സന്ഗീർണമാവണം. അപ്പോൾ ആരാണ് ദൈവം.ഈ സൃഷ്ടാവ് ആര് എന്ന ചോദ്യത്തിന് അവസാനമില്ലാത്തപോലെ നീണ്ടുപോകുന്ന ഒരു ചോദ്യമാവും അത്,

എന്നാൽ നാമറിയാതെ നമ്മെ നിയന്ത്രിക്കുന്ന ജീവിതത്തിൽ complexity യും links ഉം ഒക്കെനല്കുന്നയാളെ നമുക്ക് ദൈവമെന്ന് വിളിക്കാം (personal opinion).
ചിത്രത്തിലുടന്നീളം ഗോവിന്ദും നായികയും രക്ഷനേടുകയും അവരെ വേർപിരിച്ച ദൈവം തന്നെ അവരെ ഒരുമിപ്പിച്ചുവെന്നും കമലഹാസൻ പറയാതെ പറയുന്നുണ്ട്. ചിത്രത്തിലുടനീളം വിഗ്രഹവുമൊത്തു നടക്കുന്നവരാണ് നായകനും നായികയും. അവിടെയും അവരെ നയിച്ചത് ദൈവമാണെന്ന് വിഷ്വവാസികൾക്ക് പറയാം, എന്നാൽ ഭൗതികശാസ്ത്രത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ കൃത്യമായി പറഞ്ഞാൽ ചില quantum പ്രതിഭാസങ്ങളെ quantum entanglement ഉം ഒക്കെ ചേരുന്നവ ദൈവം സൃഷ്ടിച്ചതാണെന്ന് പറയാനാണ് എനിക്കിഷ്ടം. ദൈവം സൃഷ്ടിച്ചത് എന്ന് പറയുമ്പോൾ അവയെ ചോദ്യം ചെയ്യരുത് എന്നൊന്നില്ല. Richard Feynman പറഞ്ഞ പോലെ (God playing games on you ...We are trying to find out the rules of that game) ദൈവം നമ്മളെ ഉപയോഗിച് കളിക്കുകയാണ്. നമ്മൾ അതിന്റെ നിയമങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.
*കമലഹാസൻ the legend *

ദശവാതാരം ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ് പത്ത് കഥാപാത്രങ്ങളെയും മനോഹരമായി സന്നിവേശിപ്പിച് ഫലിപ്പിച്ച കമലഹാസൻ എന്ന നടന്റെ തികച്ചും അഭിനന്ദനാര്ഹമായ മികവ്.
ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണെന്നറിയുമ്പോൾ അതിൻെറ പൊലിമ കൂടുന്നു. ഭൗതിക ശാസ്ത്രവും കൂടി കലർത്തിയപ്പോൾ അദ്ദേഹത്തിനോടുള്ള ബഹുമാനം വീണ്ടും വര്ധിക്കുന്നു.
ഓരോ ഷോട്ടിലും കൃത്യമാർന്ന സംഗീതം കലർത്തുമ്പോൾ ഏതൊരു ആസ്വാദകനും സിനിമയുടെ അവസാനം എഴുനേറ്റ് നിന്ന് കൈയടിച്ചുപോകും.

Thanks for reading

വാലറ്റം
ഭൗതികശാസ്ത്രത്തിനോടുള്ള അഭിനിവേശം കൊണ്ട്മാത്രമാണ് കാണുന്നതിലെല്ലാം അവ കലർത്തി രസിക്കുന്ന ഒരു പ്രതേക തരം സൈക്കോ ആയതിനാൽ ഈ റിവ്യൂ ൽ അനാവശ്യമായി "മനോഹരമായ തിയറികൾ" ചേർത്ത്‌ ബോർ ആക്കിയെങ്കിൽ സദയം ക്ഷമിക്കുക.
********വെറുമൊരു നേരമ്പോക്കിന് സുഹൃത്തുക്കളുമായ് പങ്കുവെച്ച
 " ചിത്രശലഭത്തിന്റെ ദശാവതാരം ".... Keerthy Roy യുടെ തുടർച്ചയായ ഭീഷണികൊണ്ടാണ്!! പേപ്പർ ൽ പകർത്തിയത്. Photo edited by Ajeesha Vishnu
ഇത് മുഴുവൻ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത കീർത്തിക്ക് നന്ദി
********

Comments

Popular posts from this blog

ടിഷ്യു പേപ്പർ (Into the atom)

ഏതൊരു മനുഷ്യനും ജന്മസിദ്ധമായ കഴിവാണ് കൗതുകം.,, ഉദാഹരണത്തിന് .. നിങ്ങളുടെ വീട്ടിൽ ഒരു പൊതി ഇരിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ളിൽ എന്താണ് എന്നുള്ള സംശയം എപ്പോഴും ഉണ്ടാവുo എന്ന് മാത്രമല്ല പൊതിയഴിച്ച് നോക്കിയിരിക്കും. മനുഷ്യരാശിയെ മുഴുവൻ മുന്നോട്ട് നയിക്കുന്നത് ഈ കൗതുകമാണ്. #ഇനി ടിഷ്യൂ പേപ്പറിലേക്ക് വരാം സൂഷ്മ ജീവികളും വയറസുകളും മണ്ണും മരവും ഭൂമിയും സൂര്യനും ഗ്രഹങ്ങളും മുതൽ കോടാനുകോടി നക്ഷത്രങ്ങൾ വരെ (ലിസ്റ്റ് തീരില്ല) നിർമ്മിച്ചിരിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ഈ ചോദ്യങ്ങളെല്ലാം വന്ന് അവസാനിക്കുന്നത്.... ഒരു ഉത്തരത്തിലാണ് ... ആറ്റം പക്ഷെ ചോദ്യം തീരില്ല ആറ്റം നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്... എങ്ങനെയാണ് അതിന്റെ ഘടന? അതു കൊണ്ടു തന്നെ  ധാരാളം ആളുകൾ ആറ്റത്തെ പറ്റി പഠിച്ചു.... ആറ്റത്തെ പറ്റി പഠിക്കാനുള്ള എളുപ്പ മാർഗ്ഗം അത് തുറന്നു നോക്കുക തന്നെയാണല്ലോ... കുട്ടികൾ കളിപ്പാട്ടത്തിനകത്ത് എന്താണെന്നറിയാൻ അത് പൊട്ടിച്ചു നോക്കുകയാണല്ലോ ചെയ്യാറ്.. #ആറ്റം തലമുടിനാരിനെ ഒരു ലക്ഷമായി നെടുകെ മുറിച്ചാൽ കിട്ടുന്ന ഒന്നിൽ ഓരോരോ ആറ്റം വീതം അടുക്കി വെച്ചിട്ടാവും ഉണ്ടാവുക. ...

Into the atom 2 (ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്)

ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്. ആറ്റത്തിലെ ഏറ്റവും വലിയ നിഗൂഢത അതിലെ 99.999% ശൂന്യമാണ് എന്നതാണെന്ന് കഴിഞ്ഞ ബ്ലോഗിൽ പ്രസ്താവിച്ചല്ലോ ( Into the atom 1 )..... കുറയധികo ആളുകൾക്കും .... ഈ ലോജിക്കിനോഡ് ചേരാൻ സാധിച്ചില്ല. അതിന് കാരണം ഇതേ കാര്യം പറഞ്ഞ റുതർ ഫോഡുo വ്യക്തമാക്കിയില്ല എന്നതുകൊണ്ടാണ്. #ജാമ്യം   ക്വാണ്ടം ഭൗതികതയിൽ നോബേൽ സമ്മാനം നേടിയ Richard feynman പോലും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിനു പോലും ക്വാണ്ടം ഭൗതികത പൂർണമായി മനസിലായിട്ടില്ല എന്നാണ് ... പിന്നെ പറയണോ എന്റെ കാര്യം! # കുറച്ച് ചരിത്രം ജർമ്മനിയിലെ ചില എൻജിനീയർമാർ വൈദ്യുത ബൾബിന്റെ കാര്യക്ഷമത കൂട്ടുന്നതിന് അന്നത്തെ ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞനായ Max Plank നെ സമീപിയ്ക്കുന്നു... സാധാരണ ഒരു ബൾബിൽ കുറച്ച് വൈദ്യുതി കൊടുക്കുമ്പോൾ അത് ചുവപ്പ് നിറവും വൈദ്യുതിയുടെ അളവ് കൂട്ടുന്നതിനനുസരിച്ച് ഓറഞ്ച്, മഞ്ഞ, മഞ്ഞ കലർന്ന വെള്ള എന്നിങ്ങനെയാണ് നിറം ഉണ്ടാവുന്നത് ,,,, പക്ഷെ ഒരിക്കലും ഒരു ഫിലമന്റ് ബൾബ് നീലയൊ വൈലറ്റോ നിറങ്ങൾ നൽകുന്നില്ല.,,,, ഇത് നിങ്ങളുടെ വാഹനത്തിലെ ബൾബ് നിരീക്ഷിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നം മനസിലാവും.....

ചില സ്ഥിത വൈദ്യുത ചിന്തകൾ (Some static electricity thoughts)..

സ്ഥിത വൈദ്യുതി എന്ന പാഠഭാഗം 8 ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആമുഖം എന്ന നിലയിൽ ആകര്ഷണത്തിലും വികര്ഷണത്തിലും ചാർജിന്റെ പങ്ക് കുട്ടികൾക്ക് വിശദീകരിച്ചത്...പൊടുന്നനെ ഒരു വിരുതൻ്റെ ചോദ്യം " സാറേ അങ്ങനെ ആണേൽ ഈ ചാർജുകൾ തന്നെ ആണോ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം കാന്തമാവുന്ന വൈദ്യുതകാന്തികതക്കും  (electromagnets) കാരണം " ഐ ആം ട്രാപ്പ്ഡ് .... ഉത്തരം ഒരല്പം കോംപ്ലിക്കേറ്റഡ് ആണ്...കാരണം, ഇതിന്റെ ഉത്തരം സാക്ഷാൽ ഐൻസ്റ്റീൻ ൻറെ റിലേറ്റിവിറ്റിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു...അത് ഒരു 8)൦  ക്ലാസ്സുകാരന് വിശദീകരിക്കുന്നെ എങ്ങനെ...വിശദീകരിച്ചാൽ തന്നെ മനസിലാവുമോ എന്നൊക്കെ ഉള്ള സംശയം നിലനിൽക്കയും.... വിശദീകരിച്ചു തുടങ്ങി... തീർച്ചയായും, ഇതേ ചാർജുകൾ തന്നെയാണ് അവിടെ കാന്തിക വസ്തുക്കളെ  ആകർഷിക്കുന്നത്..പക്ഷെ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം എന്താ ഇങ്ങനെ...അതിന്റെ കാരണം ഈ പ്രതിഭാസം കണ്ടെത്തിയ സർ  Christian Ørsted നു പോലും   അറിയില്ലാരുന്നു...ഇനി കാര്യത്തിലേക്ക് കടക്കാം... #കാര്യം. Einstein ൻറെ  ആപേക്ഷിക സിദ്ധാന്തം   അനുസരിച്,  പ്ര...