സ്ഥിത വൈദ്യുതി എന്ന പാഠഭാഗം 8 ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആമുഖം എന്ന നിലയിൽ ആകര്ഷണത്തിലും വികര്ഷണത്തിലും ചാർജിന്റെ പങ്ക് കുട്ടികൾക്ക് വിശദീകരിച്ചത്...പൊടുന്നനെ ഒരു വിരുതൻ്റെ ചോദ്യം "സാറേ അങ്ങനെ ആണേൽ ഈ ചാർജുകൾ തന്നെ ആണോ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം കാന്തമാവുന്ന വൈദ്യുതകാന്തികതക്കും (electromagnets) കാരണം" ഐ ആം ട്രാപ്പ്ഡ് ....
ഉത്തരം ഒരല്പം കോംപ്ലിക്കേറ്റഡ് ആണ്...കാരണം, ഇതിന്റെ ഉത്തരം സാക്ഷാൽ ഐൻസ്റ്റീൻ ൻറെ റിലേറ്റിവിറ്റിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു...അത് ഒരു 8)൦ ക്ലാസ്സുകാരന് വിശദീകരിക്കുന്നെ എങ്ങനെ...വിശദീകരിച്ചാൽ തന്നെ മനസിലാവുമോ എന്നൊക്കെ ഉള്ള സംശയം നിലനിൽക്കയും.... വിശദീകരിച്ചു തുടങ്ങി...
തീർച്ചയായും, ഇതേ ചാർജുകൾ തന്നെയാണ് അവിടെ കാന്തിക വസ്തുക്കളെ ആകർഷിക്കുന്നത്..പക്ഷെ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം എന്താ ഇങ്ങനെ...അതിന്റെ കാരണം ഈ പ്രതിഭാസം കണ്ടെത്തിയ സർ Christian Ørsted നു പോലും അറിയില്ലാരുന്നു...ഇനി കാര്യത്തിലേക്ക് കടക്കാം...
#കാര്യം.
Einstein ൻറെ ആപേക്ഷിക സിദ്ധാന്തം അനുസരിച്, പ്രകാശത്തിന്റെ വേഗതയോട് (ഒരു സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റര്) അടുത്ത് സഞ്ചരിക്കുന്ന വസ്തുവിൻറെ നീളം പുറത്തുനിന്നു നൊക്കുന്ന ഒരാൾക്ക് കുറയുന്നതായി അനുഭവപ്പെടും(length contraction), ഉദാഹരണത്തിന് ഏകദേശം രണ്ടു ലക്ഷത്തി അറുപതിനായിരം കിലോമീറ്റര് ഒരുസെക്കന്ഡില് നിങ്ങൾക്ക് ബസിൽ സഞ്ചരിക്കാനായാൽ നിങ്ങളുടെ ബസിന്റെ നീളം പകുതിയായി മാത്രമേ ബസ്സ്റ്റോപ്പിൽനിന്ന് നോക്കുന്ന ഒരാൾക്ക് തോന്നൂ!!!അതായത് 14 മീറ്റർ നീളമുള്ള ഒരു ബസ് 7 മീറ്റർ!!! ആയെ ബസ്റ്റോപ്പിൽ നിക്കുന്ന ആൾക്ക് അനുഭവപ്പെടൂ.....ആദ്യമായി കേൾക്കുമ്പോൾ ഇങ്ങേരു ഇതെന്തു തേങ്ങയാ പറയുന്നേന്ന് തോന്നും. സ്വാഭാവികം ,എനിക്കും തോന്നിയിരുന്നു.
#Special theory of relativity and electromagnetism.
ഭാഗ്യം!!! പ്രകാശത്തിന് തുല്യം പ്രകാശം മാത്രം. തീർച്ചയായും ഒരുസാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശനം അല്ല ഇത്.(ഒരു പരിധിവരെ...കാരണം നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന GPS സംവിധാനം പ്രവർത്തിക്കുന്നതിൽ ഒരു വലിയ പങ്കു ആപേക്ഷിക സിദ്ധാന്തത്തിനുണ്ട്.)
എന്നാൽ വൈദ്യുതി കടത്തിവിടുന്ന ചാലകത്തിൽ(conductor) ഇലക്ട്രോണുകൾ തമ്മിലുള്ള അകലം ആപേക്ഷിക സിദ്ധാന്തം അനുസരിച് കുറയുകയും ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിനടുത്ത് കൂടുതൽ ഇലെക്ട്രോണുകൾ വരുകയും ഫലത്തിൽ എക്സ്ട്രാ നെഗറ്റീവ് ചാർജ് ചാലകത്തിനുണ്ടാവുകയും കാന്തിക വസ്തുക്കളെ ആകർഷിക്കുകയും ചെയ്യും.(ചിത്രം ശ്രദ്ധിക്കുക)
# എന്തുകൊണ്ട് കാന്തികവസ്തുക്കളെ മാത്രം ആകർഷിക്കുന്നു?
കാന്തിക വസ്തുക്കൾക്ക് ഇലക്ട്രോൺ കൂടുതൽ ഉണ്ടാവും (unpaired electron) അതിനാൽ കാന്തിക വസ്തുക്കളെ ആകർഷിക്കുന്നു.
ഏറ്റവും രസകരമായ കാര്യം, ഏതൊരാളും ആപേക്ഷിക സിദ്ധാന്തം പഠിച്ചുകഴിയുമ്പോൾ ഇതെന്തിനാ 60 km/h വേഗതയിൽ പോകുന്ന നമ്മൾ പഠിക്കുന്നെ എന്ന് തോന്നുമെങ്കിലും നമ്മുടെ നിത്യജീവിതത്തിൽ നാം അറിയാതെ പലപ്പോഴും ആപേക്ഷിക സിദ്ധാന്ന്തം നാം ഉപയോഗിക്കുന്നുണ്ട്.
അങ്ങനെ ഉത്തരം ഒപ്പിച് പറഞ്ഞുകൊടുത് ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസ വളർത്തിയ ചാരിതാർഥ്യത്തിൽ ഹൃദയം നിറഞ്ഞു.
#വാലറ്റം.
ഈ ചോദ്യം ചോദിക്കുന്നതിനു തൊട്ടുമുൻപ് ആറ്റം കണ്ടെത്തിയതും ആറ്റത്തിലെ ഇലക്ട്രോൺ പ്രോട്ടോൺ എന്നിവ കണ്ടെത്തിയ കഥയും കുറച്ചു 'മസാല" ചേർത്തു ഞാൻ അവതരിപ്പിച്ചപ്പോൾ ചാർജില്ലാത്ത ന്യൂട്രോണിനെ എങ്ങനെ കണ്ടെത്തി എന്ന് ഇതേ ചോദ്യകർത്താവ് ചോദിച്ചിരുന്നു... അതിനുള്ള ഉത്തരം അടുത്ത ബ്ലോഗ്ഗിൽ
ചിത്രം കടപ്പാട് wikipedia
രഞ്ജിത്ത്

Pwoli😍👏👌
ReplyDeleteനിരീക്ഷണം✌️☺️.മുൻപോട്ട് പോവുക😍
ReplyDeleteGood thought.Keep it up.The way of explanation is simple and intersting.Really amazing.All the best for your new attempt.
ReplyDeleteThank you sir😍😍
DeleteIts a good move brother....way of explanation was really good...you are also blessed with students who has such doubts
ReplyDelete😍😍
DeleteIts a good move brother....way of explanation was really good...you are also blessed with students who has such doubts
ReplyDeleteNewton keep going...
ReplyDelete😍
Delete
ReplyDeleteKeep going
Way of explaination is simple but powerful...
All the best dear
thank you
DeleteNice😍
ReplyDelete😍
DeleteThis comment has been removed by the author.
ReplyDeleteExcellent.. Renjith you know very well how to share the cup in a much simpler and beautiful way.. The way you narrate was fantastic
ReplyDelete😍😍
DeleteGreat explanation & thanku for clearing my doubts keep going dear😍
ReplyDeleteThanks
Delete