ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്. ആറ്റത്തിലെ ഏറ്റവും വലിയ നിഗൂഢത അതിലെ 99.999% ശൂന്യമാണ് എന്നതാണെന്ന് കഴിഞ്ഞ ബ്ലോഗിൽ പ്രസ്താവിച്ചല്ലോ ( Into the atom 1 )..... കുറയധികo ആളുകൾക്കും .... ഈ ലോജിക്കിനോഡ് ചേരാൻ സാധിച്ചില്ല. അതിന് കാരണം ഇതേ കാര്യം പറഞ്ഞ റുതർ ഫോഡുo വ്യക്തമാക്കിയില്ല എന്നതുകൊണ്ടാണ്. #ജാമ്യം ക്വാണ്ടം ഭൗതികതയിൽ നോബേൽ സമ്മാനം നേടിയ Richard feynman പോലും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിനു പോലും ക്വാണ്ടം ഭൗതികത പൂർണമായി മനസിലായിട്ടില്ല എന്നാണ് ... പിന്നെ പറയണോ എന്റെ കാര്യം! # കുറച്ച് ചരിത്രം ജർമ്മനിയിലെ ചില എൻജിനീയർമാർ വൈദ്യുത ബൾബിന്റെ കാര്യക്ഷമത കൂട്ടുന്നതിന് അന്നത്തെ ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞനായ Max Plank നെ സമീപിയ്ക്കുന്നു... സാധാരണ ഒരു ബൾബിൽ കുറച്ച് വൈദ്യുതി കൊടുക്കുമ്പോൾ അത് ചുവപ്പ് നിറവും വൈദ്യുതിയുടെ അളവ് കൂട്ടുന്നതിനനുസരിച്ച് ഓറഞ്ച്, മഞ്ഞ, മഞ്ഞ കലർന്ന വെള്ള എന്നിങ്ങനെയാണ് നിറം ഉണ്ടാവുന്നത് ,,,, പക്ഷെ ഒരിക്കലും ഒരു ഫിലമന്റ് ബൾബ് നീലയൊ വൈലറ്റോ നിറങ്ങൾ നൽകുന്നില്ല.,,,, ഇത് നിങ്ങളുടെ വാഹനത്തിലെ ബൾബ് നിരീക്ഷിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നം മനസിലാവും.....