Skip to main content

Posts

Showing posts from 2020

Into the atom 4

ക്വാണ്ടം ഭൗതികതയുടെ ഏറ്റവും വലിയ  മനോഹാരിത.... അത് ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതാണ് !!!!...... ഇത് ഒരിക്കലും പഠിച്ച് തീരില്ലോ.??? എന്ന് ഓർക്കുന്നതിനേക്കാൾ നല്ലത് .... ഇനിയും ധാരാളം കണ്ടെത്താനുണ്ടല്ലോ... എന്നുള്ള ആശ്ചര്യവും അത്ഭുതവുമാണ് .. വേണ്ടത്  പഴയ ബ്ലോഗ് വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യു Into the atom 1 -  http://beyondtheequations.blogspot.com/2020/04/vs.html Into the atom 2 -  http://beyondtheequations.blogspot.com/2020/04/in-to-atom-2.html Into the atom 3  https://beyondtheequations.blogspot.com/2020/05/into-atom-3-uncertainty-principle.html ഇവിടെ പ്രശ്നം മുഴുവൻ ലവനാണല്ലോ ഇലക്ട്രോൺ  വന്ന് വന്ന് .... ഇവനൊരു പിടികിട്ടാ പുള്ളിയായല്ലോ ..... ഇവനെ എങ്ങനെ പിടിക്കാം നിങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണെങ്കിൽ (Detector).... ഇലക്ട്രോണിനെ .... എങ്ങനെ കണ്ടെത്തും.....  വെരി സിംപിൾ ..... അവനെ കാണാൻ സാധ്യതയുള്ളിടം പരിശോധിക്കും...... ശാസ്ത്രജ്ഞരും ഇത് തന്നെയാണ് ചെയ്തത്..... ഇലക്ട്രോണിന്റെ സാധ്യതയെ പറ്റി പഠിച്ചു... ക്വാണ്ടം ഭൗതികത തികച്ചും സാധ്യത...

Into the atom 3 (The uncertainty principle)

കഴിഞ്ഞ ബ്ലോഗുകളിൽ ആറ്റത്തിന്റെ ശൂന്യതയെ പറ്റി പ്രസ്താവിച്ചിരുന്നല്ലോ , ആറ്റത്തിൽ ഇലക്ട്രോണുകൾ കണികയായും തരംഗമായും കാണപ്പെടുന്നു എന്ന് മനസിലായല്ലോ . പഴയ ബ്ലോഗ് വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യു Into the atom 1 -  http://beyondtheequations.blogspot.com/2020/04/vs.html Into the atom 2 -  http://beyondtheequations.blogspot.com/2020/04/in-to-atom-2.html ഈ തരംഗങ്ങളെ പറ്റി പഠിയ്ക്കുവാൻ ഷോഡിഞ്ചർ (Erwin Schrödinger) എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ സമവാക്യം( Schrödinger wave equation) അവതരിപ്പിയ്ക്കുകയും ചെയ്തു..ഒപ്പം ഇലക്ട്രോണുകൾ ആറ്റത്തിനുും ചുറ്റും തരംഗ രൂപത്തിലാണ് സഞ്ചരിയ്ക്കുന്നത് എന്നുകൂടി അദ്ദേഹം പറഞ്ഞു .. പക്ഷേ ചോദ്യം ഇതല്ല ..... എന്തുകൊണ്ട് ഇലക്ട്രോണുകളെ തരംഗമായി കാണേണ്ടി വരുന്നു.... എന്നാൽ ചിലപ്പോൾ കണികയായും (കഴിഞ്ഞ ബ്ലോഗിൽ CRT ടിവിയിൽ നമ്മൾ ഇലക്ട്രോണിനെ കാണുന്നു എന്ന് പറഞ്ഞത് ഓർമയുണ്ടല്ലോ)  #ഉത്തരം   ഈ പ്രശ്നം ആദ്യമായി ചിന്തിയ്ക്കുന്നതും അതിനുള്ള ഉത്തരം കണ്ടെത്തുന്നതും Heisenberg ആണ്.  അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ Uncertainty തത്വവും. ഈ തത്വം പ്രക...

Into the atom 2 (ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്)

ബൾബിൽ നിന്ന് ക്വാണ്ടം ഭൗതികതയിലേക്ക്. ആറ്റത്തിലെ ഏറ്റവും വലിയ നിഗൂഢത അതിലെ 99.999% ശൂന്യമാണ് എന്നതാണെന്ന് കഴിഞ്ഞ ബ്ലോഗിൽ പ്രസ്താവിച്ചല്ലോ ( Into the atom 1 )..... കുറയധികo ആളുകൾക്കും .... ഈ ലോജിക്കിനോഡ് ചേരാൻ സാധിച്ചില്ല. അതിന് കാരണം ഇതേ കാര്യം പറഞ്ഞ റുതർ ഫോഡുo വ്യക്തമാക്കിയില്ല എന്നതുകൊണ്ടാണ്. #ജാമ്യം   ക്വാണ്ടം ഭൗതികതയിൽ നോബേൽ സമ്മാനം നേടിയ Richard feynman പോലും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിനു പോലും ക്വാണ്ടം ഭൗതികത പൂർണമായി മനസിലായിട്ടില്ല എന്നാണ് ... പിന്നെ പറയണോ എന്റെ കാര്യം! # കുറച്ച് ചരിത്രം ജർമ്മനിയിലെ ചില എൻജിനീയർമാർ വൈദ്യുത ബൾബിന്റെ കാര്യക്ഷമത കൂട്ടുന്നതിന് അന്നത്തെ ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞനായ Max Plank നെ സമീപിയ്ക്കുന്നു... സാധാരണ ഒരു ബൾബിൽ കുറച്ച് വൈദ്യുതി കൊടുക്കുമ്പോൾ അത് ചുവപ്പ് നിറവും വൈദ്യുതിയുടെ അളവ് കൂട്ടുന്നതിനനുസരിച്ച് ഓറഞ്ച്, മഞ്ഞ, മഞ്ഞ കലർന്ന വെള്ള എന്നിങ്ങനെയാണ് നിറം ഉണ്ടാവുന്നത് ,,,, പക്ഷെ ഒരിക്കലും ഒരു ഫിലമന്റ് ബൾബ് നീലയൊ വൈലറ്റോ നിറങ്ങൾ നൽകുന്നില്ല.,,,, ഇത് നിങ്ങളുടെ വാഹനത്തിലെ ബൾബ് നിരീക്ഷിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നം മനസിലാവും.....

ടിഷ്യു പേപ്പർ (Into the atom)

ഏതൊരു മനുഷ്യനും ജന്മസിദ്ധമായ കഴിവാണ് കൗതുകം.,, ഉദാഹരണത്തിന് .. നിങ്ങളുടെ വീട്ടിൽ ഒരു പൊതി ഇരിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ളിൽ എന്താണ് എന്നുള്ള സംശയം എപ്പോഴും ഉണ്ടാവുo എന്ന് മാത്രമല്ല പൊതിയഴിച്ച് നോക്കിയിരിക്കും. മനുഷ്യരാശിയെ മുഴുവൻ മുന്നോട്ട് നയിക്കുന്നത് ഈ കൗതുകമാണ്. #ഇനി ടിഷ്യൂ പേപ്പറിലേക്ക് വരാം സൂഷ്മ ജീവികളും വയറസുകളും മണ്ണും മരവും ഭൂമിയും സൂര്യനും ഗ്രഹങ്ങളും മുതൽ കോടാനുകോടി നക്ഷത്രങ്ങൾ വരെ (ലിസ്റ്റ് തീരില്ല) നിർമ്മിച്ചിരിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ഈ ചോദ്യങ്ങളെല്ലാം വന്ന് അവസാനിക്കുന്നത്.... ഒരു ഉത്തരത്തിലാണ് ... ആറ്റം പക്ഷെ ചോദ്യം തീരില്ല ആറ്റം നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്... എങ്ങനെയാണ് അതിന്റെ ഘടന? അതു കൊണ്ടു തന്നെ  ധാരാളം ആളുകൾ ആറ്റത്തെ പറ്റി പഠിച്ചു.... ആറ്റത്തെ പറ്റി പഠിക്കാനുള്ള എളുപ്പ മാർഗ്ഗം അത് തുറന്നു നോക്കുക തന്നെയാണല്ലോ... കുട്ടികൾ കളിപ്പാട്ടത്തിനകത്ത് എന്താണെന്നറിയാൻ അത് പൊട്ടിച്ചു നോക്കുകയാണല്ലോ ചെയ്യാറ്.. #ആറ്റം തലമുടിനാരിനെ ഒരു ലക്ഷമായി നെടുകെ മുറിച്ചാൽ കിട്ടുന്ന ഒന്നിൽ ഓരോരോ ആറ്റം വീതം അടുക്കി വെച്ചിട്ടാവും ഉണ്ടാവുക. ...

ചില സ്ഥിത വൈദ്യുത ചിന്തകൾ (Some static electricity thoughts)..

സ്ഥിത വൈദ്യുതി എന്ന പാഠഭാഗം 8 ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആമുഖം എന്ന നിലയിൽ ആകര്ഷണത്തിലും വികര്ഷണത്തിലും ചാർജിന്റെ പങ്ക് കുട്ടികൾക്ക് വിശദീകരിച്ചത്...പൊടുന്നനെ ഒരു വിരുതൻ്റെ ചോദ്യം " സാറേ അങ്ങനെ ആണേൽ ഈ ചാർജുകൾ തന്നെ ആണോ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം കാന്തമാവുന്ന വൈദ്യുതകാന്തികതക്കും  (electromagnets) കാരണം " ഐ ആം ട്രാപ്പ്ഡ് .... ഉത്തരം ഒരല്പം കോംപ്ലിക്കേറ്റഡ് ആണ്...കാരണം, ഇതിന്റെ ഉത്തരം സാക്ഷാൽ ഐൻസ്റ്റീൻ ൻറെ റിലേറ്റിവിറ്റിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു...അത് ഒരു 8)൦  ക്ലാസ്സുകാരന് വിശദീകരിക്കുന്നെ എങ്ങനെ...വിശദീകരിച്ചാൽ തന്നെ മനസിലാവുമോ എന്നൊക്കെ ഉള്ള സംശയം നിലനിൽക്കയും.... വിശദീകരിച്ചു തുടങ്ങി... തീർച്ചയായും, ഇതേ ചാർജുകൾ തന്നെയാണ് അവിടെ കാന്തിക വസ്തുക്കളെ  ആകർഷിക്കുന്നത്..പക്ഷെ വൈദ്യുതി കൊടുക്കുമ്പോൾ മാത്രം എന്താ ഇങ്ങനെ...അതിന്റെ കാരണം ഈ പ്രതിഭാസം കണ്ടെത്തിയ സർ  Christian Ørsted നു പോലും   അറിയില്ലാരുന്നു...ഇനി കാര്യത്തിലേക്ക് കടക്കാം... #കാര്യം. Einstein ൻറെ  ആപേക്ഷിക സിദ്ധാന്തം   അനുസരിച്,  പ്ര...

*ഭൗതിക ശാസ്ത്രത്തിന്റെ ചങ്ങായി*

കൃത്യമായി ഡേറ്റ് ഓർമയില്ല ഭൗതിക ശാസ്ത്രം പഠിക്കുന്ന എന്റെ സുഹൃത് എന്നെ ഫോൺ വിളിക്കുമ്പോൾ ഏതോ ഏടാകൂട ഡൗട്ട് ആകുമെന്ന് കരുതിയാണ് ഫോൺ എടുത്തത് ഒപ്പം ആവശ്യമുള്ള പുസ്തകങ്ങളും കയ്യെത്തുന്ന ദൂരത്തേക്ക് എടുത്ത് വെച്ചു... സംഭവം സംശയം തന്നെ... ചന്ദ്രഗ്രഹണ സമയത്ത് ആഹാരം കഴിക്കാൻ പാടില്ല എന്ന് അമ്മ പറഞ്ഞത്രേ... അതാണ് പ്രശ്നം. അന്നം മുട്ടി ... ആഹാരം കഴിക്കാതിരിക്കാൻ സുഹൃത്തിനാവില്ല, കോളേജ്... ക്യാന്റീൻ... ആയി കഴിയുന്ന ആളല്ലേ... അടുത്ത സംശയം ചന്ദ്രനെ പാമ്പ് വിഴുങ്ങുന്നതാണ് ചന്ദ്ര ഗ്രഹണo. സൂര്യനെ പാമ്പ് വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം ... ഈ പറഞ്ഞതിലൊക്കെ കുറച്ച് സത്യമുണ്ട്... But.. Not exactly... കുറച്ച് ജ്യോതിശാസ്ത്രം(Astronomy not astrology) കൂടി ചിന്തിക്കണം എന്ന് മാത്രം.... വർഷങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി ഗ്രഹണങ്ങൾ പ്രവചിച്ചിരുന്നത് രാഹു കേതു എന്നിവയുടെ സ്ഥാനങ്ങൾ നിർണയിച്ചാണ്... എന്താണ് രാഹു കേതു? ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഭൂമിയെ ചന്ദ്രനും സൂര്യനും ചുറ്റുന്നതായി തോന്നുകയും ഇവയുടെ സഞ്ചാര പാതകൾ തമ്മിൽ പരസ്പരം 5.8 ഡിഗ്രി ചരിവുണ്ട്. ഈ ചരിവു മൂലം ഈ പാതകൾ തമ്മിൽ പരസ്പരം മുറിച്ചു കടക്കുകയ...

ചിത്രശലഭത്തിന്റെ ദശാവതാരം

                                           ചിത്രശലഭത്തിന്റെ ദശാവതാരം                 7 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കമലഹാസന്റെ ദശാവതാരം   # Dasavathaaram  റിലീസ് ചെയ്യുന്നത്. ശാസ്ത്ര കൗതുകത്തോടെ അന്ന് ആ സിനിമ കണ്ടുവെങ്കിലും ഡിഗ്രി തലത്തിലെത്തിയപ്പോഴാണ് Dr sharmila teacher  Sharmila Puthiyapurayil  ദശാവതാരത്തിന്റെ സൂഷ്മവും മനോഹരവുമായ മറ്റൊരു തലം പരിചയപ്പെടുത്തുന്നത്. പിന്നീട് സിനിമ കണ്ടപ്പോൾ ഭൗതികശാസ്ത്രത്തിനെ മനോഹരമായി കമലഹാസൻ ഉപയോഗിച്ചിരിക്കുന്നത് കാണുവാൻ കഴിഞ്ഞത്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ 12ആം നൂറ്റാണ്ടിലെ രംഗരാജാനംബിയും (പഴയ കമലഹാസൻ ) വിഷ്ണു വിഗ്രഹവും കടലിൽ പതിപ്പിക്കുകയും, പിന്നീട് ഈ സംഭവവും 2004ലെ സുനാമി യുമായി chaos theory യുടെ പിന്ബലത്താൽ ബന്ധമുണ്ടെന്ന് ഗോവിന്ദ് പറയുന്നു. ** എന്താണ് chaos theory ? *** Behind every complexity there is a symmetry എന്ന് വേഗത്തിൽ പറയാമെങ്കിലും, chaos theory ...