Ohm's law വളരെ എളുപ്പമാണ് ഒരു നിശ്ചിത താപനിലയിൽ ഒരു ചാലകത്തിലൂടെ കടന്നു പോകുന്ന വൈദ്യുത പ്രവാഹം(current) അതിൽ അനുഭവപ്പെടുന്ന potential വ്യത്യാസത്തിനു നേർ അനുപാതത്തിൽ ആയിരിക്കും. എത്ര വൈദ്യുതി കടന്നു പോകുന്നു എന്ന് ആ ചാലകത്തിന്റെ പ്രതിരോധത്തെ ആശ്രയിച്ചിരിക്കും.
ഇനി മനുഷ്യന്റെ കാര്യത്തിലേക്ക് വരാം ഓരോ ചാലകങ്ങളും ഓരോരോ മനുഷ്യരെ പോലെയാണ് താപനില അവരുടെ സാഹചര്യവും. ഓരോ സാഹചര്യത്തിനനുസരിച്ചു പുറത്തുനിന്നുള്ള സമ്മർദ്ധമാണ് അവരുടെ ഡ്രൈവിംഗ് ഫോഴ്സ്. എന്നുപറഞ്ഞാൽ ഉത്തമാ, മറ്റുള്ളവരുടെ പ്രേരണ നമ്മളെ സ്വാധീനിക്കാം. പക്ഷെ എത്ര സ്വാധീനിക്കുന്നു എന്നുള്ളത് നമ്മുടെ പ്രതിരോധം പോലെ ഇരിക്കും. ഉദാഹരണത്തിന്....
ചിലരെ വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റും നല്ല ചാലകങ്ങൾ ആരിക്കും അവർ. ചിലരെ എത്ര പറഞ്ഞാലും സ്വാധീനിക്കാൻ പാടാണ്. നല്ല ഒന്നാന്തരം insulators. താത്വികമായി ഇങ്ങനൊക്കെ തള്ളാം... എങ്കിലും.....
പലപ്പോഴും ohms law അങ്ങനെ അങ്ങ് പലരിലും പ്രയോഗിക്കാൻ പറ്റില്ല. അതായതു, ചിലരുടെ സ്വാധീനത്തിലാണ് ഒരാൾ ഒരു തീരുമാനത്തിൽ എത്തുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല 😂. കാരണം, In reality (There is nothing like reality... എല്ലാം മിഥ്യയാണ് ) മനുഷ്യർ ഒക്കെ തന്നെ semiconductos ആണ്(ഇതുവരെ ഉള്ള അനുഭവത്തിൽ നിന്ന് പിച്ചി ചീന്തി എടുത്ത സ്വന്തം അഭിപ്രായം 😜), ആരും ohms law അനുസരിക്കില്ല... പക്ഷെ ചില സന്ദർഭങ്ങളിൽ അനുസരിക്കുകയും ചെയ്യും 😁.
ഇനി മറ്റുചിലർ ഉണ്ട് super conductors. ഇവന്മാരെ സൂക്ഷിക്കണം potential പോലും ഇല്ലെങ്കിലും current ഉണ്ടാകും. Josephson effect എന്നൊക്കെ പറയും. ഇവരാണ് ഒറ്റബുദ്ധി ആർക്കും പ്രവചിക്കാൻ കഴിയില്ല. പക്ഷെ super conductors ഭയങ്കര rare ആണ്. Super കണ്ടക്ടർ ആവണമെകിൽ താപനില വളരെ കുറക്കണം, അതായതു മുൻപ് പറഞ്ഞ സാഹചര്യം വളരെ പ്രാധാന്യം ഉള്ളത് എന്നർത്ഥം😄.
ഇനി വളരെ importent ആയുള്ള കാര്യം. സമ്മർദ്ദം ഒരുപാടു കൂടിയാൽ ഏത് ചാലകമാണേലും കത്തിപോകും(അനുഭവം ഗുരു ). അതുകൊണ്ട് നമ്മുക്ക് പറ്റുന്ന വോൾടേജ് അറിഞ്ഞിരുന്നാൽ നല്ലതാ 😄. ഇടക്കിടക്ക് നമ്മളെ തന്നെ മോട്ടിവേറ്റ് ചെയ്യാലോ 😁. Voltage നെ emf ( electro motive force) എന്നും പറയാറുണ്ട് അവിടെ ഇലട്രോണിനെ മോട്ടിവേറ്റ് ചെയ്യുന്നു ഇവിടെ മനുഷ്യരെ.
വാലറ്റം..
മുഴുവൻ paradox(വിരോധാഭാസം) ആണല്ലോ എന്ന് ആലോചിക്കുന്നവരോട്. "Universe itself is full of paradoxes according to us. But it is not😁". ആരും പറഞ്ഞതല്ല ഞാൻ തന്നെ തള്ളിയതാ (മുൻപ് ആരേലും തള്ളിയിട്ടുണ്ടോന്ന് അറിയില്ല).
--Renji
ഇത്തരം തള്ളുകൾ ഇഷ്ടപെടുന്നവർക്ക് കൂടുതൽ വായിക്കാൻ...
Comments
Post a Comment