Skip to main content

Posts

Showing posts from February, 2023

Ohm's law യും ജീവിതവും

Ohm's law വളരെ എളുപ്പമാണ് ഒരു നിശ്ചിത താപനിലയിൽ ഒരു ചാലകത്തിലൂടെ കടന്നു പോകുന്ന വൈദ്യുത പ്രവാഹം(current) അതിൽ അനുഭവപ്പെടുന്ന potential വ്യത്യാസത്തിനു നേർ അനുപാതത്തിൽ ആയിരിക്കും. എത്ര വൈദ്യുതി കടന്നു പോകുന്നു എന്ന് ആ ചാലകത്തിന്റെ പ്രതിരോധത്തെ ആശ്രയിച്ചിരിക്കും. ഇനി മനുഷ്യന്റെ കാര്യത്തിലേക്ക് വരാം ഓരോ ചാലകങ്ങളും ഓരോരോ മനുഷ്യരെ പോലെയാണ് താപനില അവരുടെ സാഹചര്യവും. ഓരോ സാഹചര്യത്തിനനുസരിച്ചു പുറത്തുനിന്നുള്ള സമ്മർദ്ധമാണ് അവരുടെ ഡ്രൈവിംഗ് ഫോഴ്സ്. എന്നുപറഞ്ഞാൽ ഉത്തമാ, മറ്റുള്ളവരുടെ പ്രേരണ നമ്മളെ സ്വാധീനിക്കാം. പക്ഷെ എത്ര സ്വാധീനിക്കുന്നു എന്നുള്ളത് നമ്മുടെ പ്രതിരോധം പോലെ ഇരിക്കും. ഉദാഹരണത്തിന്.... ചിലരെ വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റും നല്ല ചാലകങ്ങൾ ആരിക്കും അവർ. ചിലരെ എത്ര പറഞ്ഞാലും സ്വാധീനിക്കാൻ പാടാണ്. നല്ല ഒന്നാന്തരം insulators. താത്വികമായി ഇങ്ങനൊക്കെ തള്ളാം... എങ്കിലും..... പലപ്പോഴും ohms law അങ്ങനെ അങ്ങ് പലരിലും പ്രയോഗിക്കാൻ പറ്റില്ല. അതായതു, ചിലരുടെ സ്വാധീനത്തിലാണ് ഒരാൾ ഒരു തീരുമാനത്തിൽ എത്തുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല 😂. കാരണം, In reality (There is nothing l...