ക്വാണ്ടം ഭൗതികതയുടെ ഏറ്റവും വലിയ മനോഹാരിത.... അത് ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതാണ് !!!!...... ഇത് ഒരിക്കലും പഠിച്ച് തീരില്ലോ.??? എന്ന് ഓർക്കുന്നതിനേക്കാൾ നല്ലത് .... ഇനിയും ധാരാളം കണ്ടെത്താനുണ്ടല്ലോ... എന്നുള്ള ആശ്ചര്യവും അത്ഭുതവുമാണ് .. വേണ്ടത്
പഴയ ബ്ലോഗ് വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യു
Into the atom 1 - http://beyondtheequations.blogspot.com/2020/04/vs.html
Into the atom 2
Into the atom 3
ഇവിടെ പ്രശ്നം മുഴുവൻ ലവനാണല്ലോ ഇലക്ട്രോൺ
വന്ന് വന്ന് .... ഇവനൊരു പിടികിട്ടാ പുള്ളിയായല്ലോ ..... ഇവനെ എങ്ങനെ പിടിക്കാം
നിങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണെങ്കിൽ (Detector).... ഇലക്ട്രോണിനെ .... എങ്ങനെ കണ്ടെത്തും.....
വെരി സിംപിൾ ..... അവനെ കാണാൻ സാധ്യതയുള്ളിടം പരിശോധിക്കും...... ശാസ്ത്രജ്ഞരും ഇത് തന്നെയാണ് ചെയ്തത്..... ഇലക്ട്രോണിന്റെ സാധ്യതയെ പറ്റി പഠിച്ചു... ക്വാണ്ടം ഭൗതികത തികച്ചും സാധ്യതയുടെ പഠനമാണ് വെറുതെയുള്ള പഠനമായിരുന്നില്ല..... വിശദമായ ഗണിത ചട്ടക്കൂടിനാൻ അത് ശക്തമാണ്.
ഇനി ഒരിക്കൽ കൂടി Uncertanity Principle പറയാം ... ഇപ്പോഴും നിങ്ങൾ പോലീസ് ആണ്...... ഇലക്ട്രോൺ തേടി പോകുമ്പോൾ.... ഇലക്ട്രോൺ കാണാൻ സാധ്യത യുള്ള മേഖലയുടെ വലിപ്പം കുറയുന്നതിനു അനുസരിച്ച് ..... നിങ്ങൾക്ക് ഇലക്ട്രോൺ എങ്ങോട്ട് പോകും എന്നറിയാൻ സാധിക്കാതെ വരും.... എങ്ങോട്ടാ പോകുന്നത് എന്നറിയാമെങ്കിൽ ഇലക്ട്രോൺ കാണാൻ സാധ്യതയുള്ള മേഖലയുടെ വലിപ്പം വളരെ വലുതായിരിക്കും*..... ഒരേ സമയം അറിയണം എന്ന് നിർബന്ധം പിടിച്ചാലെ ഉള്ളു... ഇവയൊക്കെ
കുറച്ചു കൂടി വിശദമാക്കിയാൽ.... ഇലക്ട്രോൺ കൃത്യം തിരുവന്തപുരത്തേക്ക് പോകുന്നു എങ്കിൽ..... നിങ്ങൾ കേരളം മുഴുവൻ അന്വേഷിക്കേണ്ടി വരും .... എന്നാൽ തിരുവനന്തപുരം സിറ്റിയിൽ ഉണ്ട് എന്നുറപ്പായാൽ ...... എങ്ങോട്ട് ഇലക്ട്രോൺ പോയി കൊണ്ടിരിയ്ക്കുന്നു എന്ന് ഒരേ സമയം പറയാൻ സാധിക്കില്ല....
തീർച്ചയായും ഈ സാധ്യതയെ പറ്റി ഒരു സാധാരണക്കാരനും പൂർണമായി വിശ്വസിക്കാൻ സാധിക്കില്ല....
"Einstein Attacks Quantum Theory"
ബോറിന്റെ സാധ്യതയുടെ പഠന0 കേട്ട് ,ഐൻസ്റ്റീൻ പറഞ്ഞത് ദൈവം ചൂത് കളിക്കില്ല എന്നാണ്.... അതായത് സാധ്യത എന്നുള്ള കാര്യം പ്രപഞ്ചത്തിന്റ അടിസ്ഥാന കണത്തിൽ ഒരിക്കലും ഉണ്ടാവില്ല.
Quantum Entanglement
ഇത്തരത്തിൽ ക്വാണ്ടം ഭൗതികതയെ എതിർക്കാൻ ഐൻസ്റ്റീൻ പൊഡോൾസ്കി റോസൻ (EPR paradox) എന്നിവർ പുതിയ ഒരു തന്ത്രം മുന്നോട്ടുവെക്കുന്നു ...
#ഇനി കുറച്ച് സാങ്കൽപികത വേണം (കൃത്യം EPR Paradox അല്ല ഇത് ... EPR Paradox മറ്റൊരു തരത്തിൽ വിശദമാക്കാൻ ശ്രമിക്കുകയാണ് ഇവിടെ....)
'
നിങ്ങളുടെ കയ്യിൽ രണ്ടു ബോളുകൾ ഉണ്ട്....(ഇവ സ്പെഷ്യൽ ബോളുകൾ ആണ്.(Quantum Entangled balls) ).... നീലയും ചുവപ്പും .... നിങ്ങൾ ഇത് രണ്ട് സുഹൃത്തുക്കൾക്ക് സമ്മാന പൊതി യായി അയക്കുന്നു... ഒരു സുഹൃത്തിന് നീല ബോൾ ലഭിച്ചാൽ സ്വാഭാവികമായും മറ്റൊരു സുഹൃത്തിന് ചുവപ്പ് ബോൾ ആകുമല്ലോ........ ഇതാണോ സാക്ഷാൽ ഐൻസ്റ്റീൻ പറയുന്നെ!!!! ..
പക്ഷെ ..... ക്വാണ്ടം ഭൗതികത അനുസരിച്ച് നമ്മൾ അയച്ച ബോളുകൾ ഒരേ സമയം ചുവപ്പും നീലയുമാണ്.. (സ്പെഷ്യൽ ബോളുകൾ ആണെന്ന് വീണ്ടും പറയേണ്ട കാര്യം ഇല്ലലോ .... ! ) ആശ്ചര്യ പെടേണ്ട.... ഒരു സുഹൃത്ത്.... സമ്മാന പൊതി തുറക്കുമ്പോൾ നീലയാണ് കാണുന്നത് എങ്കിൽ അതേ സമയം തന്നെ ഈ ബോൾ മറ്റേ ബോളിനോട് ചുവപ്പാവാൻ പറയുമത്രേ.....!( ബോറിന്റെ ഭാഷ്യം )
പക്ഷേ പ്രശ്നം അതല്ല.... ഒരു സുഹൃത്ത് പ്ലൂട്ടോയിലാണ് എന്ന് വിചാരിക്കുക.....പ്രകാശത്തിന്റെ വേഗയി ൽ പോലും ഈ ബോളുകൾ തമ്മിൽ ആശയവിനിമയം ചെയ്താലും 5 മണിക്കൂർ എടുക്കും മറ്റേ സമ്മാനപൊതിയിലെ ബോൾ നീലയാവാൻ '. പക്ഷേ. ക്വാണ്ടം ഭൗതികത അനുസരിച്ച് ... ഈ ബോളുകൾ തമ്മിൽ പ്രകാശത്തിനേക്കാൾ വേഗതയിൽ ആശയവിനിമയം നടത്തിയേ പറ്റൂ ....എന്നാൽ ഐൻസ്റ്റീന്റെ Special theory of Relativity അനുസരിച്ച് പ്രകാശത്തിനേക്കാൾ വേഗതയിൽ ഒന്നിനുo സഞ്ചരിയ്ക്കാൻ കഴിയില്ല....
അങ്ങനെയാണെങ്കിൽ ഈ ബോളുകൾ തമ്മിൽ എങ്ങനെ ആശയവിനിമയം നടത്തുന്നു.?
ഐൻസ്റ്റീൻ ഇതേ തത്വം (EPR Paradox) ഉപയോഗിച്ച് Uncertanity Principle വരെ തെറ്റാണെന്ന് പ്രസ്താവിച്ചു .... അത് കുറച്ചധികം വിശദീക്കരിക്കേണ്ടതിനാൽ ഇവിടെ കുറിക്കുന്നില്ല.
ഐൻസ്റ്റീൻ ഈ പ്രശ്നം പരിഹരിച്ചത് വളരെ ലോജിക്കലായാണ് ....
ബോൾ അയക്കുന്ന വ്യക്തിക്ക് അറിയാമല്ലോ ഏത് സമ്മാന പൊതിയിൽ എത് നിറമുള്ള ബോളാണെന്ന്... അതായത് ബോളിന്റെ നിറം യഥാർഥത്തിൽ ഉണ്ട്... അല്ലാതെ ഒരു ബോൾ ഒരേ സമയം ചുവപ്പും നീലയുമല്ല....അവതമ്മിൽ ആശയവിനിമയം നടത്തുന്നുമില്ല.....
ഇപ്പൊ എവിടാ താക്കോലിരിക്കുന്നെ.... അവിടെ വെച്ചേക്ക് ...
ശ്ശെടാ .....ഇവരിൽ ആര് പറയുന്നതാ ശരി
അപ്പോഴാണ് ജോൺ ബെൽ എന്ന ശാസ്ത്രജ്ഞൻ തന്റെ ഒരു അസമത്വ സമവാക്യവുമായി (Bell's inequality) എത്തുന്നത്.... അത് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടക്കുന്നു ..... പക്ഷെ അവസാനം ആ സത്യം തിരിച്ചറിയുന്നു ഐൻസ്റ്റീന് തെറ്റി!!!
ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത് ഈ പരീക്ഷണം എങ്ങനെ ചെയ്തെന്നാ പറയുന്നെ?....ക്വാണ്ടം തലത്തിലേക്ക് ബോളിനെ എത്തിക്കാൻ കഴിയില്ലല്ലോ .....
പക്ഷെ പ്രകാശം ക്വാണ്ടം തലത്തിലുള്ള ആളാണല്ലോ.. ബോളിന്റ നിറത്തിനു പകരം, പ്രകാശത്തിന്റെ പോളറൈസേഷൻ എന്ന സവിശേഷതയാണ് അവിടെ ഉപയോഗിച്ചത്.
ബോർ പറഞ്ഞതാണ് സത്യം..... ക്വാണ്ടം തലത്തിലേക്ക് വരുമ്പോൾ ....ബോളുകൾ നമുക്ക് നേരത്തേ നിറം മനസിലാക്കി വെക്കുവാൻ സാധിക്കില്ല..... അതായത് നമുക്ക് ഇന്ന് വരെ ... വിശദീകരിക്കാൻ കഴിയാത്ത എന്തോ ഒന്ന് .... അവയെ പരസ്പരം സംവേദിപ്പിക്കുന്നു (ക്വാണ്ടം തലത്തിലാണേ)
അതായത് നമ്മൾ നോക്കുമ്പോൾ മാത്രമാണ് ..... യാഥാർഥ്യം നിലവിൽ വരുന്നത്....! (Reality Doesn’t Exist Until We Measure It)
അങ്ങനെ എങ്കിൽ പ്രകാശത്തിനേക്കാൾ വേഗതയിൽ നമുക്ക് ആശയവിനിമയം സാധ്യമാകുവോ ???? കൂടുതൽ ശാസ്ത്രജ്ഞരും പറയുന്നത് ഇല്ലെന്നാണ് .....എന്നാൽ ക്വാണ്ട൦ കമ്പ്യൂട്ടിങ് ഇപ്പോൾ ഗവേഷണം നടക്കുന്ന മേഖലയാണ്.
പറഞ്ഞതൊക്കെ സമ്മതിക്കാം, എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ ഇവ എപ്പോൾ അനുഭവപ്പെടും (The Classical Limit of Quantum Mechanics)
.... അത് കണ്ടെത്താൻ വേണ്ടി Schrodinger തൻ്റെ പൂച്ചയുമായി വരുന്നു Schrodinger 's cat..
വാലറ്റം : പലരും പല വിഷയങ്ങൾ ബ്ലോഗിൽ ഉൾക്കൊള്ളിക്കാൻ പറയുന്നുണ്ട് ....അവയെല്ലാം പതിയെ ബ്ലോഗ് ആയോ വ്ലോഗ് ആയോ ചെയ്യാൻ ശ്രമിക്കാം .....അടുത്ത ബ്ലോഗിൽ ധാരാളം പേർ ആവശ്യപ്പെട്ട ടൈം ട്രാവൽ നെ പറ്റി
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
*Not to scale

Excellent.......
ReplyDeleteAdipoli....excellent work 👍
ReplyDeleteVeendumm karangiii
ReplyDeletePakshe a karakathin oru rasom und....
Expectibg the next ....
Thank you...
DeleteIt's stupendous. 👏👏. I am expecting some quotes about Many world interpretation
ReplyDeleteThanks
DeleteInteresting 👌
ReplyDeletethanks
DeleteNice work. Informative.
ReplyDeleteThansk
DeleteInformative! keep it up
ReplyDelete